സർജഗതിഷ് ചന്ദ്ര ബോസ് ദശ വർഷങ്ങൾക്കു മുമ്പ് ഒരു വസ്തുത ശാസ്ത്രീയമായി തെളിയിച്ചു സസ്യങ്ങൾക്ക് ജീവൻ മാത്രമല്ല വികാരവും ഹൃദയ സ്പന്ദനവും കൂടിയുണ്ടെന്ന്. ഒരു സസ്യത്തിന് നേരെ ഒരു ആയുധവുമായി അതിനെ വെട്ടി മുറിക്കാൻ ചെല്ലുകയാണെങ്കിൽ ഈ വ്യക്തി അതിനോട് അടുക്കുംതോറും അതിൻറെ ഹൃദയമിടിപ്പ് വളരെയധികം വർദ്ധിക്കുന്നതായി അദ്ദേഹം കണ്ടെത്തി .ഇത് തെളിയിക്കുന്നതിനു ഉതകുന്ന ഒരു യന്ത്ര സംവിധാനവും രൂപപ്പെടുത്തിയെടുത്തു. സസ്യശാസ്ത്രത്തിലെ നിർണായകമായ ഒരു കണ്ടുപിടിത്തമാണിത്. വൃക്ഷങ്ങളുടെ ആയുസിനെ കുറിച്ച് വളരെയധികം ചിന്തിച്ചും പഠിച്ചും ആചാര്യന്മാർ രചിച്ചിട്ടുള്ളതാണ് […]
ആയുർവേദ ചികിത്സാ ശാസ്ത്രത്തിലെ ഔഷധസസ്യങ്ങളിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ആടലോടകം. പല പര്യായ ശബ്ദങ്ങളും ഉണ്ട്. വാജിദന്തകം(കുതിരയുടെ പല്ലിന് സമാനമായ കേസരങ്ങൾ ഉള്ളത്) വാശിക(രോഗികളാൽ ആഗ്രഹിക്കപ്പെടുന്നത്), സിംഹി (രോഗങ്ങളെ നശിപ്പിക്കുന്നത്) വൈദ്യ മാതാവ് (വൈദ്യന്മാർക്ക് ഒരു മാതാവിനെ പോലെ ഇഷ്ടമുളവാക്കുന്നത്) തുടങ്ങിയ പേരുകൾ ഉണ്ട് ഇതിൻറെ സസ്യ ശാസ്ത്രനാമം (അധറ്റോഡ വസിക്ക-Adbatoda Vasica) എന്നാണ്. ഇതിന് ഔഷധ ശക്തി വളരെയധികം ഉണ്ട്. പല രോഗങ്ങൾക്കും ഒരു ശമനകാരി ആണിത്. ഇതിൻറെ ഇലക്കും തൊലിക്കും എല്ലാം കയ്പ്പ് രസമാണ്. […]
കുട്ടികളിലെ ബുദ്ധിമാന്ദ്യവും ബധിരതയും ഊമതയും കമ്പ്യൂട്ടർ യുഗം പുരോഗമിച്ചുച്ചകോടിയിലെത്തിയെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിൽ ഉണ്ടായിരുന്നതിനേക്കാൾ പലമടങ്ങ് വർദ്ധിച്ചിട്ടുള്ള ഒരു ഭവിഷ്യത്താണ് കുട്ടികളിലെ ബുദ്ധിമാന്ദ്യവും ബധിരതയും ഊമതയും . കുട്ടികളുടെ എണ്ണം കുറഞ്ഞുവന്നിരിക്കുന്നതിനാൽ സ്വാഭാവികമായും ഈ വിനയുടെ ശതമാനവും വർധിച്ചുവരികയാണ്. പാശ്ചാത്യ രാജ്യങ്ങളിലേതുപോലെ ഇത്തരക്കാരെ വളർത്തുവാനുള്ള സ്ഥാപനങ്ങൾ ആവശ്യത്തിനു ഇവിടെ ഇല്ലാതാനും. ഇത്തരം കുട്ടികളിൽ 30% പേരും ജന്മനാ യാതൊരു വൈകല്യവും ഉള്ളവരല്ലാ. പിന്നീട് വരുന്ന രോഗ സാഹചര്യങ്ങളിൽ നിന്നാണ് ഇത്തരം ലക്ഷണങ്ങൾ കണ്ടുവരുന്നത്. 40% പേരും ജന്മനാ തന്നെ […]