സർജഗതിഷ് ചന്ദ്ര ബോസ് ദശ വർഷങ്ങൾക്കു മുമ്പ് ഒരു വസ്തുത ശാസ്ത്രീയമായി തെളിയിച്ചു സസ്യങ്ങൾക്ക് ജീവൻ മാത്രമല്ല വികാരവും ഹൃദയ സ്പന്ദനവും കൂടിയുണ്ടെന്ന്. ഒരു സസ്യത്തിന് നേരെ ഒരു ആയുധവുമായി അതിനെ വെട്ടി മുറിക്കാൻ ചെല്ലുകയാണെങ്കിൽ ഈ വ്യക്തി അതിനോട് അടുക്കുംതോറും അതിൻറെ ഹൃദയമിടിപ്പ് വളരെയധികം വർദ്ധിക്കുന്നതായി അദ്ദേഹം കണ്ടെത്തി .ഇത് തെളിയിക്കുന്നതിനു ഉതകുന്ന ഒരു യന്ത്ര സംവിധാനവും രൂപപ്പെടുത്തിയെടുത്തു. സസ്യശാസ്ത്രത്തിലെ നിർണായകമായ ഒരു കണ്ടുപിടിത്തമാണിത്. വൃക്ഷങ്ങളുടെ ആയുസിനെ കുറിച്ച് വളരെയധികം ചിന്തിച്ചും പഠിച്ചും ആചാര്യന്മാർ രചിച്ചിട്ടുള്ളതാണ് വൃക്ഷായുർവേദ ശാസ്ത്രം. ആകാശം ,വായു, അഗ്നി ,ജലം, ഭൂമി എന്നീ പഞ്ചഭൂതങ്ങളാൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ് .സസ്യജാലം മുഴുവനും പഞ്ചഭൂതസൃഷ്ടങ്ങളായ ജന്തു വർഗ്ഗത്തിന് ഉള്ള സകല പ്രത്യേകതകളും ഇവയ്ക്കുണ്ട് .സസ്യങ്ങളിൽ ചിലതിന് പഞ്ചേന്ദ്രിയങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നതും സ്പഷ്ടമാണ്.
നേത്രം ,ശ്രോത്രം, നാസിക, രസന, ത്വക്ക് എന്നിവയാണല്ലോ ജ്ഞാനേന്ദ്രിയങ്ങൾ ചില സസ്യങ്ങളിലെ പൂക്കൾ സൂര്യനുദിച്ചുയർന്നു പടിഞ്ഞാറോട്ട് പോകുന്നതനുസരിച്ച് ആ ദിശയിലേക്ക് തന്നെ തിരിഞ്ഞ് സൂര്യൻ അസ്തമിക്കുമ്പോൾ സൂര്യൻ അഭിമുഖമായി നിൽക്കുന്നത് കാണാം. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് സസ്യങ്ങളിൽ ചിലതിനെങ്കിലും നേത്രേന്ദ്രിയം പ്രവർത്തിക്കുന്നത് എന്നാണ് .ശാസ്ത്രീയ സംഗീതത്തിലെ ചില രാഗങ്ങൾ ആലപിക്കുന്നത് സസ്യങ്ങളുടെ വളർച്ചയെ ദുരിതപ്പെടുത്തുകയും അങ്ങനെ തളിർക്കുകയും പൂക്കുകയും ഫല സമൃദ്ധി ഉണ്ടാകുകയും ചെയ്യുന്നു. ഇത് കാണിക്കുന്നത് സസ്യങ്ങളിൽ ശ്രോതേന്ദ്രിയം പ്രവർത്തിക്കുന്നു എന്നാണ് .ചില ഗന്ധങ്ങൾ ഏതാനും ചില സസ്യങ്ങളിൽ ഏറ്റു കഴിഞ്ഞാൽ അവ വേഗം കായ്ക്കുന്നു എന്നുള്ളത് ഒരു സത്യമാണ്. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് അവയിൽ ഘ്രാണേന്ദ്രിയം പ്രവർത്തിക്കുന്നു എന്നുള്ളതാണ് .ചില സസ്യങ്ങളിൽ പ്രത്യേകം ചില ആളുകളുടെ സ്പർശനമേറ്റ വളരെ വേഗം അവർ പൂക്കുന്നു എന്നുള്ളതാണ്.ത്വഗിന്ദ്രിയം ഇവയിൽ പ്രവർത്തിക്കുന്നു എന്നാണ് ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് .പല സസ്യങ്ങൾക്കും ചില പ്രത്യേക ജൈവ വസ്തുക്കൾ വളരെ വേഗം ചെയ്യാനും അങ്ങനെ ഫല സമൃദ്ധി ഉണ്ടാകാനും ഇടയാകുന്നു. ഇത് സൂചിപ്പിക്കുന്നത് ഇങ്ങനെയുള്ള സസ്യങ്ങളിൽ രസനേന്ദ്രിയം പ്രവർത്തിക്കുന്നു എന്നതാണ്.
വേദകാലം മുതൽ ഭാരതീയ ആചാര്യന്മാർ വൃക്ഷായുർവേദത്തെ കുറിച്ച് ശരിക്കും മനസ്സിലാക്കിയിരുന്നു. ഇതിൻറെ ഫലമായിട്ടാണ് പല വൃക്ഷായുർവേദ ഗ്രന്ഥങ്ങളും വിരചിതമായത് .ഏതാനും വർഷങ്ങൾക്കു മുൻപ് റഷ്യൻ ശാസ്ത്രജ്ഞന്മാർ വസ്ത്ര നിർമ്മാണത്തിന് വിവിധ നിറങ്ങളിൽ ഉള്ള പഞ്ഞി ഉത്പാദിപ്പിച്ചിരുന്നു. അതുപോലെതന്നെ സങ്കര വർഗ്ഗങ്ങൾ ആയി പല സസ്യങ്ങളും വളർത്തുവാൻ ആധുനിക ശാസ്ത്രത്തിന് കഴിഞ്ഞു. പലയിനം നെൽവിത്തുകൾ, ഗോതമ്പു വിത്തുകൾ അതുപോലെ വിവിധയിനം ധാന്യങ്ങൾ ഫലങ്ങൾ എന്നിവ ശാസ്ത്രം വികസിപ്പിച്ചെടുത്തു. എന്നാൽ ഇതിലൊക്കെ അത്ഭുതകരം ആയിട്ടുള്ള പലതും വൃക്ഷായുർവേദം രേഖപ്പെടുത്തിയിട്ടുണ്ട് .ഓരോ സസ്യവും പൂക്കുന്നതും കായ്ക്കുന്നതും ആണ്ടിന്റെ ഓരോ കാലങ്ങളിലാണ് എന്നാൽ കാലഭേദം കൂടാതെ പുഷ്പിക്കാനും ഫലം നൽകാനും സസ്യങ്ങളെ എങ്ങനെ രൂപപ്പെടുത്താൻ സാധിക്കും എന്ന് വൃക്ഷായുർവേദത്തിൽ രൂപപ്പെടുത്തിയിട്ടുണ്ട്. വിളഞ്ഞു കഴിഞ്ഞാൽ ഫലങ്ങൾ പഴുക്കാതെ വൃക്ഷ ശികരങ്ങളിൽ തന്നെ നിൽക്കുന്നതിനും ഒരു വൃക്ഷത്തിൽ നിന്ന് തന്നെ വളരെയധികം ഫലം ഉല്പാദിപ്പിക്കുന്നതിനും ,വിവിധ നിറങ്ങളിൽ ഉള്ള പഞ്ഞി കൃഷി ചെയ്ത് എടുക്കുന്നതിനും പുഷ്പങ്ങളിൽ സുഗന്ധം ഉണ്ടാക്കുന്നതിനും അന്നത്തെ ആചാര്യന്മാർക്ക് കഴിഞ്ഞിരുന്നു
വാതവും പിത്തവും കഫവും ആണ് സസ്യ രോഗങ്ങൾക്ക് കാരണം ഒരു വൃക്ഷത്തിന് വാതപ്രകൃതിയാണ് ഉള്ളതെങ്കിൽ ആ വൃക്ഷം പൂക്കുകയോ കായ്ക്കുകയോ ചെയ്യില്ല. പിത്ത പ്രകൃതി ആണെങ്കിൽ അങ്ങനെയുള്ള വൃക്ഷത്തിന് കാലം ചെല്ലാതെ പഴുക്കുന്ന ഫലങ്ങൾ ആയിരിക്കും ഉണ്ടാവുക. കഫ പ്രകൃതിയാണെങ്കിൽ അവയിൽ ധാരാളം ഫലങ്ങൾ ഉണ്ടാകുന്നു .വൃക്ഷത്തിന് ഉണ്ടാകുന്ന എല്ലാ രോഗങ്ങളെയും ചികിത്സിച്ച് ഭേദമാക്കുവാൻ വൃക്ഷായുർവേദ ശാസ്ത്രത്തിൽ മാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.ഭാരതീയ വൈദ്യ ആചാര്യന്മാർ ഓരോ സസ്യത്തിനും അഞ്ച് ഭാഗങ്ങൾ വീതം ഉണ്ടെന്ന് മനസ്സിലാക്കിയിട്ടുണ്ട് . ത്വക്ക്, മാംസം, അസ്ഥി, മജ്ജ, സ്നായും എന്നിവയാണ് ഈ അഞ്ച് എണ്ണം. ആധുനിക സസ്യശാസ്ത്രം ഒരു വസ്തുത കണ്ടെത്തിയിട്ടുണ്ട്.വേരുകൾ വലിച്ചെടുക്കുന്ന ജലമയമായ അസംസ്കൃത ആഹാരപദാർത്ഥങ്ങൾ സൈലത്തിലൂടെ ഇലകളിൽ എത്തിച്ചേരുകയും അവിടെ വെച്ച് സൂര്യരശ്മികളുടെ സഹായത്തോടെ സസ്യത്തിന് ആവശ്യമുള്ള ഭക്ഷണം തയ്യാറാക്കുകയും മനുഷ്യൻ ആവശ്യമുള്ള പ്രാണവായുവിനെ പുറത്തേക്ക് വിടുകയും ചെയ്യുന്നു.ഈ പ്രക്രിയയ്ക്ക് ഫോട്ടോസിന്തസിസ് എന്നാണ് പറയുന്നത് .യഥാർത്ഥത്തിൽ സസ്യത്തിന്റെ അടുക്കളയാണ് ഇലകൾ .ഇങ്ങനെ പാകപ്പെടുത്തിയ ആഹാരം ഫ്ലോയം വഴി വൃക്ഷ ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും എത്തിക്കുകയും ചെയ്യുന്നു ഇത് ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമാണ് എന്നാൽ വൃക്ഷായുർവേദ ഗ്രന്ഥങ്ങളിൽ സഹസ്രാബ്ദങ്ങൾക്കു മുമ്പ് തന്നെ ഈ കാര്യം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട് .സാങ്കേതിക പദാവലികൾ ഒന്നുമില്ലായിരുന്നു എന്നു മാത്രം .ശാസ്ത്രീയമായ രീതിയിൽ മനോഹരമായ ഉദ്യാനങ്ങൾ നിർമ്മിക്കേണ്ടത് എങ്ങനെയാണെന്ന് വൃക്ഷായുർവേദത്തിൽ നിന്ന് ഗ്രഹിക്കാവുന്നതാണ് .അതുപോലെതന്നെ ശരിയായ രീതിയിൽ വിത്തുകൾ മുളപ്പിക്കേണ്ടത് എങ്ങനെയാണെന്നും ചെടികൾ നടുവാനുള്ള കുഴികളുടെ നീളം, വീതി, ആഴം എന്നിവയുടെ കണക്കുകൾ ചെടികൾക്ക് നൽകേണ്ട വളങ്ങൾ എന്നിവയെക്കുറിച്ച് എല്ലാം ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുണ്ട് ഓരോ വർഗ്ഗത്തിൽ പെടുന്ന വൃക്ഷങ്ങൾക്കും വ്യത്യസ്തമായ ആയുർദൈർഘ്യം ആണുള്ളത് വൃക്ഷങ്ങൾക്ക് അവയുടെ വാർദ്ധക്യകാലത്ത് ചെയ്യേണ്ട ചികിത്സകൾ എന്തൊക്കെയാണെന്നും ധാതുശോഷണത്തിനും ദീപന് കുറവിനും നൽകേണ്ടുന്ന ചികിത്സാവിധികളും ഈ ഗ്രന്ഥങ്ങളിൽ കൊടുത്തിട്ടുണ്ട് .പ്രകൃതിയിലെ കാലാവസ്ഥയ്ക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ സസ്യങ്ങളുടെ ജീവിതത്തെ നിരീക്ഷിച്ചു മനസ്സിലാക്കാൻ സാധിക്കുന്നതാണ്. വരാൻ പോകുന്ന കടുത്ത മഞ്ഞും മഴയും വേനലും ഇപ്രകാരം ഗ്രഹിക്കുവാൻ കഴിയും. അതുപോലെതന്നെ ഭൂമിക്കടിയിലുള്ള നീരൊഴുക്കുകളെ കുറിച്ച് വസ്തുനിഷ്ഠമായി മനസ്സിലാക്കുന്നതിനും ഈ ശാസ്ത്രം പ്രയോജനപ്പെടുന്നു .ലോകത്തിൽ മറ്റെവിടെയെങ്കിലും അനേകം നൂറ്റാണ്ടുകൾക്ക് മുമ്പ് ഇത്തരത്തിൽ ഒരു വൃക്ഷായുർവേദ ശാസ്ത്രം ഉരുതിരിഞ്ഞിട്ടുള്ളതായി അറിയപ്പെടുന്നില്ല .പ്രകൃതിയെ ഇത്രമാത്രം സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുള്ള ഒരു ബൗദ്ധികതയും വേറെയുണ്ടെന്ന് തോന്നുന്നില്ല.
Written By
Dr Reetha James