Site Logo

കുട്ടികളിലെ ബുദ്ധിമാന്ദ്യവും ബധിരതയും ഊമതയും

കമ്പ്യൂട്ടർ യുഗം പുരോഗമിച്ചുച്ചകോടിയിലെത്തിയെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിൽ ഉണ്ടായിരുന്നതിനേക്കാൾ പലമടങ്ങ് വർദ്ധിച്ചിട്ടുള്ള ഒരു ഭവിഷ്യത്താണ് കുട്ടികളിലെ ബുദ്ധിമാന്ദ്യവും ബധിരതയും ഊമതയും . കുട്ടികളുടെ എണ്ണം കുറഞ്ഞുവന്നിരിക്കുന്നതിനാൽ സ്വാഭാവികമായും ഈ വിനയുടെ ശതമാനവും വർധിച്ചുവരികയാണ്.

പാശ്ചാത്യ രാജ്യങ്ങളിലേതുപോലെ ഇത്തരക്കാരെ വളർത്തുവാനുള്ള സ്ഥാപനങ്ങൾ ആവശ്യത്തിനു ഇവിടെ ഇല്ലാതാനും. ഇത്തരം കുട്ടികളിൽ 30% പേരും ജന്മനാ യാതൊരു വൈകല്യവും ഉള്ളവരല്ലാ. പിന്നീട് വരുന്ന രോഗ സാഹചര്യങ്ങളിൽ നിന്നാണ് ഇത്തരം ലക്ഷണങ്ങൾ കണ്ടുവരുന്നത്. 40% പേരും ജന്മനാ തന്നെ വൈകല്യമുള്ളവരായി കണ്ടുവരുന്നു. ബാക്കി 30% കുട്ടികളും പലവിധ റിയാക്ഷനുകളും ആക്സിഡന്റുകളും ആയി ഇത്തരത്തിൽ പെടുന്നവരാണ്

സമൂഹത്തിൽ വരുവാനും മറ്റുള്ളവരോട് ഒത്തു കളിക്കുവാനും ഇത്തരക്കാർ വൈമനസ്യം കാണിക്കുന്നു. പൊതുജനങ്ങൾ ഇത് മാതാപിതാക്കളുടെ ശിക്ഷയാണെന്നും അവരുടെ പാപകൃത്യഫലം ആണെന്നും പലപ്പോഴും തെറ്റായി വിധിക്കുന്നതിനാൽ ഇത്തരക്കാരെ സമൂഹത്തിൽ പ്രദർശിപ്പിക്കാൻ മാതാപിതാക്കൾ വൈമുഖ്യം കാണിക്കുന്നു.ഇക്കാരണത്താൽ തന്നെ ഇങ്ങനെയുള്ളവരെ കുറിച്ചുള്ള അറിവും അവർക്ക് വേണ്ടിയുള്ള ചികിത്സാ ലഭ്യതയും കുറഞ്ഞുവരുന്നു.
കുട്ടികളിൽ കണ്ടുവരുന്ന ബുദ്ധിമാന്ദ്യം പലതും ജന്മനാ ഉള്ളതായിരിക്കും. ഇതിന് കാരണമായി ഉദ്ദേശിക്കുന്നത് ഗർഭകാലത്ത് അമ്മയ്ക്ക് വന്നിട്ടുള്ള ശാരീരിക അസ്വസ്ഥതയോ മാനസിക സംഘർഷമോ തദ്വാര കഴിക്കേണ്ടി വന്നിട്ടുള്ള മരുന്നുകളുടെ ശക്തി കൂടുതലോ ഒക്കെ ആകാം .ഈ കൂട്ടരിൽ ജന്മനാ തന്നെ മുലപ്പാൽ വലിച്ചു കുടിക്കുവാൻ പറ്റായ്ക,മൂന്നുമാസമായിട്ടും ദൃഷ്ടി ഉറക്കായ്ക , ശബ്ദത്തിനും വെളിച്ചത്തിനോടും വേണ്ടത്ര പ്രതികരിക്കായ്മ, കൂടാതെ ചിരിക്കാതെ ശബ്ദം വയ്ക്കൽ,  മുട്ടിൽ നീന്തി വലിയൽ, ഇരിക്കൽ മുതലായവ സമയത്ത് നടക്കാതെ വരിക ഇവ ലക്ഷണങ്ങളായി കാണുന്നു ഈ സമയത്ത് ബ്രെയിൻ ഡെവലപ്മെൻറ് ടെസ്റ്റ് നടത്തിയാൽ ശരിയായ പോരായ്മ ഒരു പരിധി വരെ അളക്കാം

പ്രധാനമായും കുട്ടിയുടെ പ്രായം അനുസരിച്ചുള്ള ചേഷ്ടകൾ ശ്രദ്ധിക്കുക. കയ്യിൽ വസ്തുക്കൾ മുറുക്കി പിടിക്കുന്നുണ്ടോ?, കണ്ണിൽ നോക്കി ചിരിക്കുന്നുണ്ടോ?, ആൾക്കാരെ തിരിച്ചറിയുന്നുണ്ടോ? തിരിഞ്ഞു കിടക്കാൻ ശ്രമിക്കുന്നുണ്ടോ,?എണീക്കാൻ ശ്രമിക്കുന്നുണ്ടോ ?നടക്കാൻ ശ്രമിക്കുന്നുണ്ടോ ?സംസാരിക്കാൻ ശ്രമിക്കുന്നുണ്ടോ? വസ്തുക്കൾ കണ്ണുകൾ കൊണ്ട് നോക്കി പ്രതികരിക്കുന്നുണ്ടോ? എന്നുള്ള ദൃശ്യ ശ്രവണ പരീക്ഷണങ്ങൾ വഴി വൈകല്യങ്ങൾ മനസ്സിലാക്കാം

ചില കുട്ടികൾ സെറിബ്രൽ പാഴ്സി എന്ന ഒരു വിഭാഗത്തിൽപ്പെടുന്നു. ഇത്തരക്കാരുടെ കൈപ്പത്തി സ്വല്പം പുറകോട്ട് തിരിഞ്ഞിരിക്കും. കൈ നീട്ടി ഗ്ലാസ് ,പെൻ മുതലായവ പിടിക്കുന്നത് ശ്രദ്ധിച്ചാൽ പെട്ടെന്ന് വൈകല്യം മനസ്സിലാക്കാം. തറയിൽ വീണു കിടക്കുന്ന ഒരു പേപ്പർ എടുക്കുവാനോ ഗ്ലാസിൽ വെള്ളം കുടിക്കുവാനോ ,സ്പൂൺ പിടിച്ച് ഭക്ഷണം കോരുവാനോ, പെൻസിൽ പിടിച്ച് എഴുതുവാനോ സാധിക്കില്ല.കഴുത്തിനും കാണും വൈകല്യം. കഴുത്ത് ദൃഢമായിരിക്കില്ല. ചിലരിൽ വട്ടം കറങ്ങും, ചിലരിൽ പുറകോട്ട് വില്ല് പോലെ ബലം പിടിച്ചിരിക്കും. പൊതുവേ കഴുത്ത് ഇടുങ്ങിയിരിക്കും .specific neck കാണില്ല. നേരെ തല പിടിച്ചു നിവർത്തിയാൽ മുന്നോട്ടും പുറകോട്ടും ആടിമാറുന്ന സ്ഥിതിയായിരിക്കും മറ്റു ചിലരിൽ.
ദൃഷ്ടിയിലും മാറ്റങ്ങൾ കാണും ചിലപ്പോൾ കോങ്കണ്ണ് പോലെ തോന്നും. ചിലരിൽ രണ്ടു കണ്ണും ദൃഷ്ടി പുറകോട്ടു മറിഞ്ഞിരിക്കും. ചില കുട്ടികളിൽ ദൃഷ്ടികൾ രണ്ടും പരസ്പര വിരുദ്ധമായി ചലിക്കും ഒന്ന് ഇടത്തോട്ടും മറ്റേത് വലത്തോട്ടും .കാഴ്ച ചിലരിൽ കുറവായിരിക്കും ചിലരിൽ കാഴ്ച നോർമൽ ആണെങ്കിലും അത് കോഡിനേറ്റ് ചെയ്യാനുള്ള nerves പ്രവർത്തനരഹിതമായിരിക്കും. കാഴ്ച ഉണ്ടെങ്കിലും കണ്ണിൽ വിരൽ ചൂണ്ടി അടുത്തുചെന്നാൽ കണ്ണു ചിമ്മുകയില്ല. വേദനിച്ചാലും കരയുകയില്ല. കൈകാലുകളുടെ പൊസിഷനിലും വ്യത്യാസമുണ്ടാകും. കൈകാലുകളുടെ മുട്ടുകൾ വളഞ്ഞിരിക്കും കാലിൻറെ മുട്ടുകൾ മുന്നോട്ടു വളഞ്ഞിരിക്കും. ഒരു കാലുകുത്തി മറ്റേ കാൽ ഉയർത്തി നിൽക്കുവാനോ പരാശ്രയം ഇല്ലാതെ സ്റ്റെപ്പ് കയറുവാനോ സാധിക്കില്ല. കിടക്കുമ്പോൾ രണ്ട് കാലും നിവർത്തി വെക്കാൻ ആവില്ല. രണ്ടുവശങ്ങളിലേക്കും മടങ്ങിയിരിക്കും. വളവ് അനുസരിച്ച് total height കുറവായിരിക്കും. ഉപ്പൂറ്റി താഴെ അമർത്തി കുത്തുകയില്ല പകരം വിരലുകൾ മാത്രം അമർത്തിപ്പിടിച്ച് നടക്കും. താഴെ തറയുടെ നിരപ്പു വ്യത്യാസം ചെറുതായി ഉണ്ടായാൽ പോലും താഴെ വീഴുകയും ചെയ്യും. കൈകൾ തൂക്കി ഫ്രീ ആയിട്ട് ആട്ടി നടക്കുവാൻ സാധിക്കുകയില്ല പകരം കൈമുട്ട് രണ്ടും മുന്നോട്ടു വളച്ച് പിടിച്ചിരിക്കും കൈപത്തി താഴ്ത്തുകയില്ല.വായ കൂട്ടിയിരിക്കുവാൻ ബുദ്ധിമുട്ടായിരിക്കും വായിൽ നിന്ന് വെള്ളം വാർന്നുകൊണ്ടിരിക്കും ഭക്ഷണം ചവച്ച് തിന്നുവാനുള്ള കഴിവ് കുറവായിരിക്കും. അതിനാൽ ഭക്ഷണം ഇറക്കുവാനും കഴിക്കുവാനും തടസ്സം കാണുന്നു ചിലർക്ക് രണ്ടര മൂന്നര വയസ്സായാൽ പോലും മിക്സിയിൽ അരച്ച് കൊടുക്കേണ്ടി വരും

നാക്കു നീട്ടുവാനോ അവ മുകളിലേക്ക് ഉയർത്തുവാനോ സാധിക്കാതെ വരുന്നവരിൽ സംസാരശേഷി കുറവും ഉണ്ടായിരിക്കും.ചിലരിൽ കേൾവിയും സംസാരവും കാണില്ല. ചുരുക്കം ചിലരിൽ കേൾവി ഉണ്ടായാലും സംസാരശേഷി ഇല്ലാതെ കാണുന്നു. തറയിൽ കുന്തം കാലില്‍ ഇരിക്കുവാനോ ക്ലോസറ്റിൽ ഇരിക്കുവാനോ സാധിക്കാതെ വരുന്നു. ഉപ്പൂറ്റി കുത്തുവാൻ പറ്റില്ല. ഉപ്പൂറ്റി അമർത്തി ഇരുന്നാൽ പുറകോട്ട് മറിഞ്ഞു വീഴും. കാൽ നീട്ടിയിട്ട് കൈ പുറകോട്ട് കുത്തി ടേബിളിൽ ഇരിക്കാൻ ആവില്ല. തൽസമയം പുറകോട്ട് വീണു പോകും. മേശയിൽ കിടന്നിട്ട് ഒരു കാൽ തന്നെ 90 ഡിഗ്രി ഉയർത്താൻ സാധിക്കില്ല. അസുഖത്തിന്റെ കാഠിന്യം അനുസരിച്ച് 15 ഡിഗ്രി 40 ഡിഗ്രി 60 ഡിഗ്രി എന്നിങ്ങനെ ഉയർത്തുവാൻ സാധിക്കുകയുള്ളൂ.ഏതെങ്കിലും വശത്തിന് കൂടുതൽ വൈകല്യം ഉണ്ടെങ്കിൽ ചിലരിൽ cerebral palsy with hemipersis അപ്പോൾ ആ വശത്തെ കാലുയർത്തുവാൻ കൂടുതൽ പ്രയാസം കാണുന്നു. ആ വശത്തേക്ക് ആയിരിക്കും നടക്കുമ്പോൾ വീഴുന്നത്. ഇക്കൂട്ടർ നടക്കുമ്പോൾ നടുഭാഗവും കൈകാലുകളും വൈകല്യത്തോടു കൂടിയുള്ള ചലനം പ്രത്യക്ഷത്തിൽ കാണുന്നു. ചില കുട്ടികളിൽ നടക്കുന്നതിനും ഭക്ഷിക്കുന്നതിനും തിരിച്ചറിയാനും കഴിവുണ്ടായിരിക്കും പക്ഷേ കേൾക്കാനും സംസാരിക്കുവാനും സാധിക്കാതെ വരുന്നു.
ഒരു ചികിത്സാനുഭവം കൂടി വിവരിക്കാം. ആറര വയസ്സുള്ള പെൺകുട്ടി മഹാരാഷ്ട്രയിൽ നിന്നും ചികിത്സ തേടി ഇവിടെ വന്നതാണ് ഈ കുട്ടി ജന്മനാ തന്നെ വൈകല്യമുള്ള കുട്ടിയായിരുന്നു.cerebral palsy with righthhemepersis ആയി alararhs milestures എല്ലാം delayed ആയിരിക്കുന്നു. അഞ്ചര വയസ്സ് ആയപ്പോൾ ഹോസ്പിറ്റലിൽ rightside ഓപ്പറേഷൻ ചെയ്തു. കുറച്ച് വളവ് നിവർന്നു. എന്നാലും നോർമൽ മൂവ്മെൻറ് പറ്റില്ല. തനിയെ നടക്കുന്നില്ല. കാലു നീട്ടി കിടക്കുന്നില്ലായിരുന്നു. രണ്ടു കാലിലും 60 ഡിഗ്രി ബെഡ് ആയിരുന്നു മുട്ടിന്, ഉപ്പൂറ്റി രണ്ടും നിലത്തുറക്കില്ല. നടുനേരെ നിൽക്കത്തില്ല. നടക്കുന്നത് നടുവും കൈകളും കാൽമുട്ടുകളും മുന്നോട്ട് വളച്ച് പിടിച്ച് ആട്ടിയാട്ടി ആയിരുന്നു .തനിയെ സ്റ്റെപ്പ് ഇറങ്ങുവാനോ ഓടാനോ പറ്റില്ലായിരുന്നു. ഭക്ഷണം കഴിപ്പ് വളരെ കുറവായിരുന്നു. വിശപ്പില്ലായ്മയും ഇറക്കാൻ പ്രയാസവും ഉണ്ടായിരുന്നു. സംസാരം ബുദ്ധി ഇവയെല്ലാം സാധാരണ. കണ്ണുകൾ ദൃഷ്ടി രണ്ടും രണ്ടു ദിശകളിലേക്കായിരുന്നു. കൈകൊണ്ട് ഗ്ലാസ് എടുക്കില്ലായിരുന്നു. രണ്ടു ഉപ്പൂറ്റിയും തറയിൽ കുത്തുന്നില്ലായിരുന്നു. മലശോധന ആഴ്ചയിലൊരിക്കൽ ആയിരുന്നു. 45 ദിവസത്തെ ചികിത്സയ്ക്ക് ശേഷം കുട്ടിയുടെ ദൃഷ്ടി 90% ശരിയായി ഭക്ഷണരീതി സാധാരണയായി മലശോധന ക്രമമായി. ഉപ്പൂറ്റി കുത്തി നടക്കുവാൻ തുടങ്ങി ഓടാനും ചാടാനും തുടങ്ങി.മുട്ട് നിവർന്നതിനാൽ കുട്ടിക്ക് ഒരടി ഉയരം കൂട്ടിക്കിട്ടി. ഭാരം രണ്ടര കിലോ കൂടി. കുട്ടി ഇവിടെ വന്നപ്പോൾ ഇട്ടിരുന്ന ഡ്രസ്സ് angle വരെ ഉണ്ടായിരുന്നത് മുട്ടിന് തൊട്ടു താഴെയായി ഉയർന്നു. അതു കാണിച്ചായിരുന്നു കുട്ടി സന്തോഷം പ്രകടിപ്പിച്ചത്
. കാലുകൾ നിവർത്തി കിടക്കുവാനും ഒറ്റയായും രണ്ടുകാലും കൂടി ഉയർത്തുവാനും സാധിച്ചു. കൈ സാധാരണ കുട്ടികളെ പോലെ ആട്ടി നടക്കുവാൻ തുടങ്ങി. ആറര വർഷക്കാലം കൊണ്ട് നടന്ന വൈകല്യം 45 ദിവസം കൊണ്ട് 90% സുഖമായി ആയുർവേദം വളരെ സാവധാനത്തിലെ ഫലം തരൂ, ദീർഘനാളത്തെ ചികിത്സ വേണ്ട എന്നെല്ലാം പറഞ്ഞു കുട്ടികളുടെ ഭാവിയെക്കുറിച്ച് ആകുലതയിൽ കഴിയുന്ന മാതാപിതാക്കൾക്ക് ഇതൊരു അനുഗ്രഹമായി ഭവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
ഒരു നന്ദി വാക്കുകൂടി പറയുവാൻ ഉദ്ദേശിക്കുന്നു. മുകളിൽ പറഞ്ഞ കുട്ടിയുടെ ചികിത്സയ്ക്കായി വേണ്ട അറിവ് കൊടുത്തത് 16 വർഷം മുമ്പ് disc prolapse case ന് ഇവിടെ വന്നു ചികിത്സിച്ചു സുഖമായ ഒരു സുഹൃത്താണ്. ഈ സുഹൃത്ത് ഡിസ്ക് ചികിത്സയ്ക്കായി വന്നത് യശശ്ശരീരനായ ശ്രീ ഡി സി കിഴക്കേമുറി കുങ്കുമത്തിൽ എഴുതിയ “ചെറിയ കാര്യങ്ങൾ”എന്നതിൽ തനിക്ക് ഡിസ്ക് വൈകല്യത്തിന് കിട്ടിയ ചികിത്സാ വിജയത്തെക്കുറിച്ച് എഴുതിയത് വായിച്ചതിനുശേഷം ആണ്. ഇപ്രകാരം ഒരിടത്തും ചികിത്സ ഇല്ല എന്നു കരുതുന്ന അവസ്ഥയിൽ ഒരു ശ്രമം കൂടി നടത്താൻ വേണ്ട പ്രചോദനവും അറിവും മാന്യ വായനക്കാർ തങ്ങളുടെ സുഹൃത്തുക്കൾക്കെങ്കിലും കൊടുക്കണമെന്ന് പറഞ്ഞുകൊണ്ട് ചുരുക്കുന്നു

Newsletter Subscription

Subscribe our Newsletter to get latest updates on Ayurveda, Spiritual Well Being,
Healthy Tips, Latest News from Sukhodaya.

Designed by Demo